ഓസ്‌ട്രേലിയൻ ഓപ്പൺ : നദാൽ പുറത്ത്

മെ​ൽ​ബ​ണ്‍: ലോ​ക ഒ​ന്നാം നമ്പർ താരം സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നു പുറത്തായി. മെ​ൽ​ബ​ണി​ലെ റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​യു​ടെ ലോ​ക ആ​റാം സീ​ഡ് മാ​രി​ൻ സി​ലി​ച്ചി​നോടാണ് നദാൽ പ​രാ​ജ​യ​പ്പെ​ട്ടത്. സ്കോ​ർ: 6-3, 3-6, 2-6, 0-2.

അ​ഞ്ചു സെ​റ്റു​ക​ൾ നീ​ണ്ട മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന സെ​റ്റി​ൽ ന​ദാ​ൽ പ​രി​ക്കേ​റ്റു പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തോ​ടെ സി​ലി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സെ​മി ഫൈ​ന​ലി​ലെ​ത്തി. ബ്രി​ട്ട​ന്‍റെ ക​യ്ൽ എ​ഡ്മ​ണ്ടിനെ സെ​മി​യി​ൽ സി​ലി​ച്ച് നേരിടും.

ആ​ദ്യ സെ​റ്റ് 6-3ന് നദാൽ വി​ജ​യിച്ചു. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റ് അ​തേ സ്കോ​റി​നു സി​ലി​ച്ച് തിരിച്ചു പിടിച്ചു. മൂ​ന്നാം സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ടെ​ങ്കി​ലും 7-6 എ​ന്ന സ്കോ​റി​ൽ നദാൽ സെ​റ്റ് സ്വ​ന്തമാക്കി. നി​ർ​ണാ​യ​ക​മാ​യ നാ​ലാം സെ​റ്റ് ന​ദാ​ലി​ന്റെ നീക്കങ്ങളെ പരാജയപ്പെടുത്തിയ സിലിച്ച് 2-6 എ​ന്ന സ്കോ​റി​ൽ സ്വ​ന്തം പേരിൽ കുറിച്ചു.

നാ​ലാം സെ​റ്റി​നു​ശേ​ഷം ന​ദാ​ലിനെ പേ​ശീ​വ​ലി​വിവ്‌ പിടികൂടി. തുടർന്ന് നിർണായകമായ അഞ്ചാം സെറ്റിനിറങ്ങിയ ലോക ഒന്നാം നമ്പർ താരത്തിന് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. പരിക്കുമായി മുന്നോട്ടു പോകാൻ നദാൽ വിഷമിച്ചു. അ​ഞ്ചാം സെ​റ്റ് 0-2ന് സിലിച്ച് മുന്നിൽ നിൽക്കെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ദാ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.