നിശ്ചലമായി കേരളം

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് സംസ്ഥാനത്തു പൂർണ്ണം. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്‌. സംസ്ഥാനത്തെ വ്യവസായ വാണിജ്യ മേഘലകളെയെല്ലാം പണിമുടക്ക് ബാധിച്ചിട്ടുണ്ട്. കൊച്ചിയിലെയും, പാലക്കാട്‌ ജില്ലയിലെ കഞ്ചിക്കോട് വ്യവസായ മേഖലയുമെല്ലാം സ്തംഭിച്ചിരിക്കുകയാണ്.

കെഎ​സ്ആ​ർടിസി ​ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി​ൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടതിനെ തുടർന്നാണ് കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും സ​മ​ര​ത്തി​നി​റ​ങ്ങിയത്. ഓ​ട്ടോ, ടാ​ക്സി​ക​ൾ​ക്കു പു​റ​മെ ച​ര​ക്കു​ലോ​റി​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സമരസമിതി അറിയിച്ചത് പോലെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓടുന്നതിന് തടസ്സമില്ല.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും മു​ട​ങ്ങിയത് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​ത്തെ സാരമായി ബാ​ധി​ച്ചിട്ടുണ്ട്. സ്പെ​യ​ർ പാ​ട്സു​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ എ​ന്നി​വ​യും അ​ട​ച്ചി​ടും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, എം​ജി സ​ർ​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇന്ന് ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. അ​തേ​സ​മ​യം പി​എ​സ്സി പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല. പിഎസ്സി പരീക്ഷക്ക് പോകുന്നവരെ സർക്കാർ ഇടപെട്ട് പോലീസ് വാഹനങ്ങളിലും മറ്റും പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്നുണ്ട്.

കോഴിക്കോട് നഗരത്തിൽ നാല് കെഎസ്ആർടിസി ബസുകൾ റെയിൽവേ സ്റ്റേഷൻ മുതൽ മെഡിക്കൽ കോളേജ് വരെ സർവീസ് നടത്തുന്നുത് ജങ്ങൾക്ക് ആശ്വാസമായി. കെഎ​സ്ആ​ർ​ടി​സി​യി​ൽ വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി ന​ൽ​ക​രു​തെ​ന്നും പോലീസ് സം​ര​ക്ഷ​ണ​ത്തോ​ടെ പ​രാ​മ​വ​ധി സ​ർ​വീ​സു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും എം​ഡി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.