കൊൽക്കത്തയിൽ ചെന്നൈയ്‌ൻ എഫ്സിക്ക്‌ ജയം

കോ​ൽ​ക്ക​ത്ത: ഒ​രു ഗോ​ളി​നു മുന്നിൽനി​ന്ന ശേ​ഷം ര​ണ്ടെ​ണ്ണം തി​രി​ച്ചുവാങ്ങിയ നി​ല​വി​ലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊൽക്കത്ത ചെ​ന്നൈ​യ്ൻ എ​ഫ്സിയോട് തോറ്റു മടങ്ങി. കൊ​ൽ​ക്ക​ത്ത​യു​ടെ ആരാധകരുടെ ആരവങ്ങൾക്ക് മുന്നിൽ കൊൽ​ക്ക​ത്ത​യെ തകർത്തുവിട്ട ചെ​ന്നൈ​യ്ൻ എഫ്സി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെത്തുകയും ചെ​യ്തു. ആ​ദ്യ പ​കു​തി​തീരാൻ ഒരു മിനിറ്റ് ബാക്കിനിൽക്കെ മാ​ർ​ട്ടി​ൻ പാ​റ്റേ​ഴ്സ​ണി​ലൂ​ടെ കൊ​ൽ​ക്ക​ത്ത​ മു​ന്നി​ലെ​ത്തി​. ഈ സീ​സ​ണി​ലെ പാ​റ്റേ​ഴ്സ​ൺ​ന്‍റെ ആ​ദ്യ​ഗോ​ളാ​ണി​ത്.

എന്നാൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്കം ത​ന്നെ ചെന്നൈയിൻ സ​മ​നി​ല​പി​ടി​ച്ചു. മൈ​ൽ​സ​ൺ ആ​ൽ​വ​സാ​ണ് അൻപത്തിയൊന്നാം മിനിറ്റിൽ ചെ​ന്നൈ​യുടെ സ​മ​നി​ല ഗോൾ നേടിയത്. 64 ാം മി​നി​റ്റി​ൽ ജെ​ജെ ചെ​ന്നൈ​യ്ന്‍റെ വി​ജ​യ​ഗോ​ൾ കൊൽക്കത്തയുടെ വലയിലെത്തിച്ചു. ജ​യ​ത്തോ​ടെ 12 ക​ളി​ക​ളി​ൽ 23 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ​യ്ൻ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​ർ എ​ട്ടാം സ്ഥാ​ന​ത്താ​ണ്.