മൂന്നാം ടെസ്റ്റ്‌: ഇരുടീമുകൾക്കും വിജയ പ്രതീക്ഷ

ജോഹനാസ്ബര്‍ഗ്: ഓരോ ഇന്നിംഗ്സ് വീതം പൂർത്തിയാക്കിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും വിജയപ്രതീക്ഷ നല്‍കി മൂന്നാം ടെസ്റ്റിന്റെ മൂന്ന് ദിനങ്ങൾ ബാക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഏഴ് റണ്‍സ് ലീഡ് നേടിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 187-ന് പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 194റൺസിൽ തളച്ചു. ജസ്പ്രീത് ബുംറയുടെ ബോളിങ് മികവിൽ ദക്ഷിണാഫ്രിക്ക 194-ന് പുറത്തായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 61 റണ്ണെടുത്ത ഹാഷിം അംല മാത്രമാണ് കാര്യമായി ചെറുത്തു നിന്നത്. ഭുവനേശ്വ കുമാര്‍ മൂന്നും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ഒന്നു വീതം വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്‌സില്‍ 16 റണ്ണെടുത്ത പാര്‍ത്ഥീവ് പട്ടേലിനെ ഫിലാൻഡർ വീഴ്ത്തി. 13 റണ്‍സുമായി മുരളീ വിജയും 16 റണ്‍സുമായി കെ.എല്‍.രാഹുലുമാണ് ക്രീസിലുള്ളത്.