രാഹുലിനെ നാലാം നിരയിൽ ഇരുത്തി സർക്കാർ

റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നൽകിയത് നാലാം നിരയിൽ. കേന്ദ്രസര്‍ക്കാർ വിലകുറഞ്ഞ രാഷ്ട്രീയമാണ്‌ കളിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. വ്യക്തമായ പ്രോട്ടോകോള്‍ ലംഘനമാണ് ബിജെപി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങുകളിൽ ചരിത്രത്തിൽ ആദ്യമായി പത്തു രാഷ്ട്രതലവന്മാര്‍ പങ്കെടുത്തു. ആസിയാന്‍ രാജ്യങ്ങളിലെ തലവന്മാരാണ് റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ സംബന്ധിച്ചത്. ഇവര്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ കാണുന്നത് തടയിടാനുള്ള നീക്കമാണ് ബിജെപി സർക്കാർ നടത്തിയതെന്ന് കോണ്‍ഗ്രസ് പറയുന്നു. കോൺഗ്രസ്‌ അധ്യക്ഷന് മുൻനിരയിലാണ് സീറ്റ് നൽകേണ്ടിയിരുന്നത്.