ആരാധകർ ആവേശത്തിൽ, ബ്ലാസ്റ്റേഴ്സിന് 2-1 ജയം

കൊ​ച്ചി: ആദ്യ നാലിൽ ഇടം തേടി കേരളവും അവസാന സ്ഥാനക്കാർ എന്ന ചീത്തപ്പേര് ഒഴിവാക്കാൻ ഡൽഹിയും ഇറങ്ങിയപ്പോൾ കേരളത്തിന്‌ ജയം. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സ്വ​ന്തം മൈ​താ​ന​ത്താണ് ഡ​ൽ​ഹി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. ജ​യ​ത്തോ​ടെ കേ​ര​ളം 17 പോയിന്റുമായി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് കയറി.

ദീ​പേ​ന്ദ്ര നേ​ഗി​യും ഇ​യാ​ൻ ഹ്യൂ​മുംമാണ് കേ​ര​ള​ത്തി​നാ​യി ഗോ​ൾ നേ​ടി​യ​ത്. കാ​ലു ഉ​ച്ചെ ഡ​ൽ​ഹി ഡൈ​നാ​മോ​സി​ന്‍റെ ഗോ​ൾ നേ​ടി. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച് ഡ​ൽ​ഹി​യാ​യി​രു​ന്നു ആ​ദ്യം നിറയൊഴിച്ചത്. സ്വ​ന്തം ബോ​ക്സി​ൽ പ്ര​ശാ​ന്ത് എ​തി​രാ​ളി​യെ വ​ലി​ച്ചി​ട്ട​തി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി കാ​ലു ഉ​ച്ചെ വ​ല​യി​ലാ​ക്കി. നി​ര​ന്ത​രം കേ​ര​ള ഗോൾമുഖത്ത് ആക്രമണം ന​ട​ത്തി​യ ഡ​ൽ​ഹിക്ക്‌ അ​ർ​ഹി​ച്ച ഗോ​ൾ ആയിരുന്നു അത്.

എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യി​ൽ നിന്നും വ്യത്യസ്ഥമായി കേരളം രണ്ടാം പകുതിയിൽ ആക്രമണം തുടങ്ങി. ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ മി​നി​ട്ടി​ൽ ത​ന്നെ ദീ​പേ​ന്ദ്ര കേ​ര​ള​ത്തി​ന്‍റെ സ​മ​നി​ല വീ​ണ്ടെ​ടു​ത്തു. കോ​ർ​ണ​ർ​കി​ക്കി​ന് ത​ല​വ​ച്ച യുവതാരം ദീ​പേ​ന്ദ്ര മ​ഞ്ഞ​ക്ക​ട​ൽ ആ​ഗ്ര​ഹി​ച്ച ഗോ​ൾ നേ​ടി​.

74 ാം മി​നി​റ്റി​ൽ ഹ്യൂ​മി​ന്‍റെ പാ​സു​മാ​യി ഡ​ൽ​ഹി​യു​ടെ ബോ​ക്സി​ലേ​ക്ക് ര​ണ്ടു ഡി​ഫ​ണ്ട​ർ​മാ​രെ വെ​ട്ടി​യൊ​ഴി​ഞ്ഞ് ക​യ​റി​പ്പോ​യ ദീ​പേ​ന്ദ്ര​യെ പാ​ട്രി​ക് ചൗ​ധ​രി കാ​ലു​വ​ച്ചു വീ​ഴ്ത്തി. റ​ഫ​റി​യു​ടെ വി​സി​ൽ മു​ഴ​ങ്ങി​, മ​ഞ്ഞ​ക്ക​ട​ലി​ന്‍റെ ആരവം ഉയർന്നു. പെ​നാ​ൽ​റ്റി​യെ​ടു​ക്കാ​ൻ എ​ത്തി​യ ഹ്യൂം കൃത്യമായി പ​ന്തി​നെ വ​ല​യി​ലെ​ത്തി​ച്ചു. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശം ആഘോഷമാക്കി.