ബാർകോയ കേസിൽ മാണിക്കെതിരെ തെളിവില്ല : വിജിലൻസ്

https://www.google.co.in/imgres?692

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിലെ അന്തിമ റിപ്പോർട്ട്‌ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. എന്നാൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യതെളിവുകളോ ശാസ്ത്രീയ തെളിവുകളോ റിപ്പോർട്ടിലില്ല. കേസുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട സിഡിയിൽ കൃത്രിമമുണ്ടെന്നുള്ള ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കോഴ വാങ്ങിയെന്നതിനു തെളിവില്ലാത്തതിനാൽ അന്വേഷണവുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

അതിനിടെ, ബാർ കോഴ കേസ് അന്വേഷണം അവസാനിപ്പിക്കാൻ‌ 45 ദിവസത്തെ സമയംകൂടി ഹൈക്കോടതി അനുവദിച്ചു. ഇതിനകം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.