24ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ജനുവരി 24ന് സംസ്ഥാനത്ത് മോട്ടോർ വാഹനങ്ങൾ പണിമുടക്കുമെന്ന് സംയുക്ത സമരസമിതി വാർത്താകുറിപ്പിൽ അറിയിച്ചു. സ്വകാര്യ ബസ്,ലോറി, ഓട്ടോ, ടാക്സി, എന്നിവ നിരത്തിൽ ഇറങ്ങില്ല.

കേരളത്തിലാണ് നിലവിൽ പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില. ഡീസൽ വില ലിറ്ററിന് 66 രൂപക്കും പെട്രോൾ വില 75 രൂപക്കും മുകളിലാണ്. ഡീസൽ വില ഉയർന്നതിനെ തുടർന്ന് സ്വകാര്യ ബസുകൾ ഫെബ്രുവരി ഒന്ന് മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോൾ ഡീസൽ വില വർദ്ധിച്ച സാഹചര്യത്തിൽ ബസ്സുകളുടെ മിനിമം ചാർജ് 10 രൂപയാക്കുക, ഉയർന്ന ടാക്സിൽ ഇളവ് വരുത്തുക, ഇൻഷുറൻസ് പ്രീമിയം കുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിക്കുന്നത്.