അമേരിക്കയിൽ സാമ്പത്തിക അടിയന്തരാവസ്ഥ

വാഷിംഗ്ടണ്‍: അമേരിക്കയിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ധനബിൽ പാസ്സാക്കാൻ കഴിയാത്തതിനെ തുടർന്ന് ഗുരുതര സാമ്പത്തിക അടിയന്തരാവസ്ഥ.ഫെബ്രുവരി 26 വരെ ഒരു മാസത്തെ ചെലവിനുള്ള ബജറ്റാണ് സെനറ്റിൽ പാസാകാതെ പോയത്.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന സെനറ്റർമാരുടെ യോഗത്തിൽ വോട്ടെടുപ്പ് പരാജയപ്പെട്ടു. ബിൽ പാസ്സാക്കാൻ 60 വോട്ടുകളാണ് റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് വേണ്ടിയിരുന്നത്. എന്നാൽ അവർക്ക് 50വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 5 ഡെമോക്രാറ്റ് അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. 4 റിപ്പബ്ലിക് അംഗങ്ങൾ എതിർത്തു.

ഇതോടെ ട്രഷറിയിൽനിന്നുള്ള ധനവിനിമയം പൂർണമായും മുടങ്ങും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎസ് നേരിടുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. 2013ൽ ബറാക് ഒബാമയുടെ ഭരണകാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ എട്ടു ലക്ഷത്തോളം പേർക്കാണ് ജോലി നഷ്ടപ്പെട്ടത്.