യുവതിയെ മതം മാറ്റിയെന്ന കേസ്: CBI ക്ക് വിട്ടേക്കും

യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്തി എന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറുമെന്ന് സൂചന. ഗുജറാത്തിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയുടെ പരാതിയിന്മേൽ പോലീസ് രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്നു പോലീസ് ആലുവ റൂറൽ എസ്‌ പി എ വി ജോർജ് പറ
എറണാകുളം സ്വദേശികളായ ഫയാസ്, സിയാദ് എന്നിവരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആലുവ ക്രൈം ബ്രാഞ്ച് ഡി വൈ എസ്‌ പി പ്രഫുല്ല ചന്ദിന്റെ നേതൃത്വത്തിൽ വീടുകളിൽ റെയ്ഡ് നടത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയെ നിർബന്ധിച്ചു മതം മാറ്റി സൗദി അറേബ്യയിൽ എത്തിച്ചു എന്നും അവിടെ നിന്ന് സിറിയയിലേക് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ രക്ഷപെടുകയായിരുന്നുവെന്നും യുവതി ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതെന്ന് ആലുവ റൂറൽ എസ്‌ പി എ വി ജോർജ് പറഞ്ഞു.
2014ൽ ബംഗളൂരുവിൽ പടിക്കുകയായിരുന്ന യുവതിയെ കേസിലെ ഒന്നാം പ്രതി മുഹമ്മദ്‌ റിയാസ് പരിചയപെടുന്നത്. മുഹമ്മദ്‌ റിയാസിന്റെ ബന്ധു ഫയാസിനെയാണ് പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ രണ്ടു അഭിഭാഷകരടക്കം 7 പേർക്കെതിരെ കൂടി യുവതി പരാതി നൽകിയിട്ടുണ്ട്.