എ ടി എം കുത്തിത്തുറന്ന് മോഷണം

കോഹിനൂരില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് മോഷണം. ഇന്ന് രാവിലെ പ്രഭാത സവാരിക്ക് പോയവരാണ് എടിഎം കൗണ്ടര്‍ തകര്‍ത്തത് കണ്ട് പോലീസില്‍ വിവരമറിയിച്ചതെന്നാണ് സൂചന. സ്ഥലത്തെത്തിയ തേഞ്ഞിപ്പലം എസ്‌ഐയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ഡോഗ് സ്‌ക്വാഡും സ്ഥത്തെത്തി പരിശോധന നടത്തി.